വംശനാശഭീഷണി നേരിടുന്ന കടല്‍ സസ്തനിയായ മാനറ്റിയെ റോഡിലൂടെ വലിച്ചിഴച്ച് ഒരു സംഘമാളുകളുടെ ക്രൂരത. നൈജീരിയയിലാണ് സംഭവം.
മാനറ്റിയുടെ ശരീരത്തിലൂടെ കയര്‍ ഉപയോഗിച്ച് ബന്ധിച്ചതിന് ശേഷമാണ് വലിച്ചഴച്ചത്. മാനറ്റി ഇവരുടെ പിടിയില്‍ നിന്നും രക്ഷപെടുവാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ജീവിയാണ് മാനറ്റി. സമീപമുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായി മാറിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുകയാണ്.
നൈജീരിയയിലെ പരിസ്ഥിതി സഹമന്ത്രി ഷാരോണ്‍ ഇക്കസോര് ഈ പ്രവര്‍ത്തി ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.