ജയ്പുർ: പൊതുസ്ഥലത്ത് നിന്ന് കെട്ടിപ്പിടിക്കുന്നവരെയും ചുംബിക്കുന്നവരെയുമെല്ലാം ജയിലിലടക്കണമെന്ന് ബിജെപി നേതാവും എം.പിയുമായ സാക്ഷി മഹാരാജ്. പാർക്കിലും കാറിലും പൊതുസ്ഥലങ്ങളിലുമെല്ലാം ഇങ്ങനെ കെട്ടിപ്പിക്കുന്നതും ചുംബിക്കുന്നതും പീഡനത്തിലേക്ക് വരെ എത്തിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ നിയമനടപടി ശക്തമാക്കണമെന്നും സാക്ഷി പറഞ്ഞു.
സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തകയും നികുതി നൽകുകയും ചെയ്യുക എന്നതാണ് ശരിയായ പൗരൻ ചെയ്യേണ്ടത്. എത്ര വലിയ ആളായാലും നികുതി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഭാരത്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സാക്ഷി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.