ന്യൂഡൽഹി: ഗുസ്തിയിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക്. പത്ര സമ്മേളനത്തിലാണ് സാക്ഷി മാലിക് പൊട്ടിക്കരഞ്ഞുകൊണ്ട് രാജി പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിനായി ഇനി മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്നും സാക്ഷി മാലിക് പത്രസമ്മേളനത്തില്‍ പറഞ്ഞു.റെസലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് അനുകൂലികളുടെ പാനല്‍ വിജയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സാക്ഷി മാലിക് രാജി പ്രഖ്യാപിച്ചത്. ബൂട്ട് എടുത്ത് മാധ്യമങ്ങളുടെ മുന്നില്‍ വച്ചതിന് ശേഷം ഇവര്‍ കരഞ്ഞ് കൊണ്ട് ഇറങ്ങിപ്പോകുകയായിരുന്നു.