അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ്. ബോളിവുഡ് നടി സാക്ഷി തന്‍വാറും മറിച്ചൊരു അഭിപ്രായക്കാരിയല്ല. എന്നാല്‍ അമ്മയാകാന്‍ വേണ്ടി വിവാഹം വരെ കാത്തിരിക്കാന്‍ സാക്ഷിയെക്കൊണ്ടു കഴിയുമായിരുന്നില്ല. അങ്ങനെയാണ് 9 മാസം പ്രായമായ പെണ്‍കുഞ്ഞിനെ ദത്തെടുത്ത് അമ്മയാകുക എന്ന തീരുമാനത്തിലേക്ക് സാക്ഷി എത്തിയത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് സാക്ഷി മകളെ സ്വന്തമാക്കിയത്.
വിജയദശമി ദിനത്തിലാണ് സാക്ഷി അമ്മയായത്. സാക്ഷിയുടെ സഹോദരന് രാജീവ് സിങ് തന്‍വാര്‍ ആണ് കുടുംബത്തില്‍ കുഞ്ഞതിഥിയെത്തി എന്ന വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് കുടുംബാംഗങ്ങളോടൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ” ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിന് സ്വാഗതം” എന്നു കുറിച്ചുകൊണ്ടാണ് കുഞ്ഞിന്റെ ചിത്രം രാജീവ് പങ്കുവച്ചിരിക്കുന്നത്.
വിജയദശമി ദിനത്തില്‍ അമ്മയായ സന്തോഷത്തില്‍ കുഞ്ഞിന് ലക്ഷ്മീദേവിയുടെ പേരിന്റെ പര്യായമായ ദിത്യ എന്നപേരാണ് സാക്ഷി നല്‍കിയത്. ഈ വിജയദശമി ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണെന്നും അച്ഛനമ്മമാരുടെയും കുടുംബത്തിന്റെയും ആശിര്‍വാദത്തോടെ കുഞ്ഞിനെ ദത്തെടുത്ത സന്തോഷവാര്‍ത്ത എല്ലാവരെയും അറിയിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സാക്ഷി മാധ്യമങ്ങളോട് സംസാരിച്ചത്. മുമ്പ് പല ബോളിവുഡ് നടിമാരും ഇത്തരത്തില്‍ കുഞ്ഞുങ്ങളെ ദത്തെടുത്ത് അമ്മയായി മാറിയിരുന്നു. ആ നിരയിലേക്കാണ് ഇപ്പോള്‍ സാക്ഷിയും കൂടി എത്തിയിരിക്കുന്നത്.
Welcoming the littlest member of our family #DityaaSinghTanwar@prithukeerti @MAMTARAJIVSINGH @Seema0303 @rajanstanwar pic.twitter.com/wMldjTVHGI
— RAJEEV SINGH TANWAR (@RAJITANWAR) October 20, 2018