ബിജെപി എംഎല്‍എ കാല്‍ തല്ലിയൊടിച്ച ശക്തിമാന്‍ തിരിച്ചെത്തുന്നു, മരണത്തിനു കീഴടങ്ങിയ കുതിരയുടെ കൂറ്റന്‍ പ്രതിമയൊരുക്കുന്നത് ഡെറാഡൂണില്‍

2016_5$largeimg27_Friday_2016_234231906ബിജെപി എംഎല്‍എയുടെ കലിപ്പിനു മുന്നില്‍ ജീവന്‍ നഷ്ടപ്പെട്ട ശക്തിമാന്‍ കുതിരയ്ക്കു പുനര്‍ജന്മം. ഉത്തരാഖണ്ഡ് പോലീസാണ് തങ്ങളുടെ പ്രിയപ്പെട്ട ശക്തിമാന് പ്രതിമയിലൂടെ പുനര്‍ജന്മം നല്‍കിയത്. പോലീസ് പരേഡിനിടെ മസൂറിലെ ബിജെപി എംഎല്‍എ ഗണേഷ് ജോഷിയായിരുന്നു ശക്തിമാന്റെ കാല് തല്ലിയൊടിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. പരിക്കേറ്റ കാല്‍ മുറിച്ചു മാറ്റി കൃത്രിമ കാലുമായി ശക്തിമാന്‍ കുറച്ചു ദിവസങ്ങളെ അതിജീവിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏപ്രില്‍ 20 നാണ് ശക്തിമാന്‍ വിടപറഞ്ഞത്.

രണ്ടു മാസമെടുത്താണ് ്പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉത്തരാഖണ്ഡിലെ റിസ്പൗന ചൗക്കിലാണ് 400 കിലോയോളം ഭാരം വരുന്ന പ്രതിമ സ്ഥാപിക്കുന്നത്. ഫക്കീര്‍ ചന്ദ്, കലി ചന്ദ് എന്നീ ശില്പികളാണ് ശക്തിമാന് ജീവന്‍ നല്‍കിയത്. ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിമ നിര്‍മിച്ചത്. ഗണേഷ് ജോഷി ശക്തിമാനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. മൃഗസ്‌നേഹികളുടെ പരാതിയില്‍ ഗണേഷിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ പിന്നീട് ജാമ്യം നേടി. ഇയാള്‍ പിന്നീട് തന്റെ പ്രവൃത്തിയില്‍ മാപ്പപേക്ഷിച്ചിരുന്നു.

Related posts