കൊച്ചി: കുന്പളത്തു വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ മരിച്ചത് ഉദയംപേരൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന വൈക്കം സ്വദേശിനി ശകുന്തളയാണെന്നു വ്യക്തമായതോടെ ഘാതകനെ തേടി പോലീസ്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ മരിച്ച എരൂർ സ്വദേശിയെയും സുഹൃത്തുക്കളെയും ചുറ്റിപ്പറ്റിയാണു പോലീസിന്റെ അന്വേഷണമെന്നാണു വിവരം.
ഇയാളുടെ മൊബൈൽഫോണും കാറും പോലീസിന്റെ കസ്റ്റഡിയിലാണെന്നും വിവരമുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകാൻ അധികൃതർ തയാറായിട്ടില്ല. ഡിഎൻഎ പരിശോധനയിലാണു മരിച്ചതു ശകുന്തളയാണെന്നു തിരിച്ചറിഞ്ഞത്. പരിശോധാഫലം ഒൗദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും മരിച്ചയാളുടെ വിവരം ലഭിച്ച സാഹചര്യത്തിൽ ഘാതകരെ സംബന്ധിച്ച് അന്വേഷണം ഉൗർജിതമാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് സിഐ സിബി ടോം പറഞ്ഞു.
ശകുന്തളയുടെ മകൾ അശ്വതിയുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അസ്ഥികൂടത്തിന്റെ ഡിഎൻഎയുമായി പൊരുത്തമുണ്ടെന്നു കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ജനുവരി ഏഴിനു കുന്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്നാണു മൃതദേഹം ലഭിച്ചത്.
കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തി കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. വസ്ത്രാവശിഷ്ടങ്ങളിൽനിന്നു മൃതദേഹം സ്ത്രീയുടേതാണെന്നു വ്യക്തമായിരുന്നു. മൃതദേഹത്തിന്റെ ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽ കന്പിയിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രികളിൽ നടത്തിയ അന്വേഷണത്തിൽ കാലിൽ സ്റ്റീൽ കന്പിയിട്ട ആറുപേരെപ്പറ്റി വിവരം ലഭിച്ചു. ഇതിൽ അഞ്ചുപേരെ മാത്രമേ പോലീസിനു കണ്ടെത്താനായുള്ളൂ. ഇതോടെ ആറാമത്തെയാളായ ഉദയംപേരൂർ സ്വദേശിനി ശകുന്തളയെ കേന്ദ്രീകരിച്ചു മുംബൈയിൽ അടക്കം പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഇവർ തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി. വർഷങ്ങൾക്കു മുന്‍പ് ഭർത്താവുമായി ബന്ധം വേർപിരിഞ്ഞശേഷം ഇവർ മുംബൈക്കു പോകുന്നുവെന്നു പറഞ്ഞതായും പിന്നീട് യാതൊരുവിധ ബന്ധവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പോലീസിനു മൊഴി നൽകിയിരുന്നു.
ശകുന്തളയുടെ കൈയ്യില്‍ ശകുന്തളയുടെ കയ്യില്‍ ലക്ഷക്കണക്കിന് രൂപയുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൊലയ്ക്ക് കാരണമായി എന്നുമാണ് പോലീസ് സംശയിക്കുന്നത്. വീപ്പയ്ക്കകത്തു നിന്ന് മൂന്ന് അഞ്ഞൂറിന്റെയും ഒരു നൂറിന്റെയും നോട്ടുകളും കണ്ടെത്തിയിരുന്നു.ശകുന്തളയുടെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ ദിവസത്തിന്റെ പിറ്റേ ദിവസം മകളുടെ സുഹൃത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ശകുന്തളയുടെ മകളുടെ സുഹൃത്തായ ഏരൂര്‍ സ്വദേശിയുടെ മരണത്തിന് കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. ശകുന്തളയുടെ മകനായ പ്രമോദ് അതിനിടെ ആത്മഹത്യ ചെയ്യുകയുണ്ടായി. മകനുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് ലഭിച്ച ഇന്‍ഷൂറന്‍സ് തുകയായ 5 ലക്ഷം ശകുന്തളയുടെ കയ്യിലുണ്ടായിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.