ലണ്ടൻ: വിമാനാപകടത്തിൽ കാണാതായ അർജന്റൈൻ ഫുട്ബോൾ താരം എമിലിയാനോ സലയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി. വിമാനാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടുകിട്ടിയത്. സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റും മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
യുകെയുടെ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) ആണ് കടലിൽ പരിശോധന നടത്തി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജനുവരി 21-ാം തീയതി ഇംഗ്ലീഷ് ചാനലിനു മുകളിൽവച്ചാണ് സല സഞ്ചരിച്ചിരുന്ന ചെറുവിമാനം കാണാതായത്. നാന്റസിൽനിന്ന് കാർഡിഫിലേക്ക് സഞ്ചരിക്കവെയാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്.