ഇ​റാ​ൻ ത​ട​വി​ലാ​ക്കി​യ ഇ​റ്റാ​ലി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക മോ​ചി​ത​യാ​യി

റോം: ​ഇ​റാ​ൻ ഡി​സം​ബ​റി​ൽ ത​ട​വി​ലാ​ക്കി​യ ഇ​റ്റാ​ലി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക സെ​സീ​ലി​യ സ​ലാ മോ​ചി​ത​യാ​യി.ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഊ​ർ​ജി​ത ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണു മോ​ച​ന​മെ​ന്നും സെ​സീ​ലി​യ ഇ​റ്റ​ലി​യി​ലേ​ക്കു തി​രി​ച്ചെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജേ​ർ​ണ​ലി​സ്റ്റ് വീ​സ​യി​ൽ ഡി​സം​ബ​ർ16​നു ടെ​ഹ്റാ​നി​ലെ​ത്തി​യ സെ​സീ​ലി​യ​യെ ഇ​റേ​നി​യ​ൻ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു എ​ന്നാ​രോ​പി​ച്ച് മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്ക​കം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മു​ഹ​മ്മ​ദ് അ​ബെ​ദി​നി എ​ന്ന ഇ​റേ​നി​യ​ൻ എ​ൻ​ജി​നി​യ​റെ ഡി​സം​ബ​ർ 16ന് ​അ​മേ​രി​ക്ക​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മി​ലാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്ത​തി​നു​ള്ള പ്ര​തി​കാ​ര​മാ​ണി​തെ​ന്ന് അ​നു​മാ​നി​ക്ക​പ്പെ​ട്ടു.

അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റി എ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് മു​ഹ​മ്മ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment