സൽമാൻ ഖാൻ നായകനാകുന്ന ഭാരതിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. വിപിൻ ത്യാഗി എന്നയാളാണ് പരാതി നൽകിയത്.
എംബ്ലംസ് ആൻഡ് നെയിംസ് ആക്ട് 3ന്റെ ലംഘനമാണെന്നും ഭാരത് എന്ന പേര് വാണിജ്യ താത്പര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു.
കൂടാതെ സിനിമയിലെ കഥാപാത്രങ്ങളെ രാജ്യവുമായി താരതമ്യം ചെയ്യുന്ന ഡയലോഗുകൾ സിനിമയിൽ നിന്നും നീക്കം ചെയ്യണമെന്നും ഇത് ദേശിയ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു.
2014ൽ പുറത്തിറങ്ങിയ ദക്ഷിണകൊറിയൻ ചിത്രം ഓഡ് ടു മൈ ഫാദറിന്റെ ഹിന്ദി പതിപ്പാണ് ഭാരത്. അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രീന കൈഫാണ് നായിക.