തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി. ജയരാജന് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. ഒപ്പം ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും അവരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാനും തീരുമാനിച്ചു.
നാടിനെ കരുത്തോടെ നിലനിര്‍ത്തുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി ഈ ഉദ്യമത്തില്‍ അണിചേരണമെന്നു മന്ത്രി പറഞ്ഞു.കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രത്യേക കാലത്ത് ജീവനക്കാര്‍ സഹായിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് തുടര്‍ന്നാണ് മന്ത്രിയും സ്റ്റാഫ് അംഗങ്ങളും ശമ്പളം നല്കാന് താരുമാനിച്ചത്.
ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽസ് മൂന്നു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി രജിസ്ട്രാർ കൈമാറിയിട്ടുണ്ട്.