ഒരു മാസത്തെ പെൻഷൻ പിടിക്കുന്നത് അനീതി; സർക്കാരിന്‍റെ തീരുമാനം  പലരേയും ആത്മഹത്യയിലേക്ക് നയിക്കുമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ

കൊല്ലം: ദുരിതാശ്വാസത്തിന്‍റെ പേരിൽ ഗവണ്‍മെന്‍റിന്‍റെ സാലറി ചലഞ്ചിന്‍റെ ഭാഗമായി ജീവനക്കാരുടെ ശന്പളം പിടിച്ചു വാങ്ങുന്നതു പോലെ പെൻഷൻകാരുടെ ഒരുമാസത്തെ പെൻഷൻ പിടിച്ചുവാങ്ങുവാനുള്ള ഗവണ്‍മെന്‍റിന്‍റെ നീക്കം കടുത്ത അനീതിയാണ്. ഈ വാർത്ത സർവീസ് പെൻഷൻകാരെ ഞെട്ടിക്കുകയും പരിഭ്രാന്തരാക്കുകയും ചെയ്തിരിക്കുകയാണ്.

റിട്ടയർ ചെയ്തവർക്ക് ജീവൻ നിലനിർത്താൻ വേണ്ടി തരുന്ന തുകയാണ് പെൻഷൻ. 70% പെൻഷൻകാരും 15000 രൂപയ്ക്ക് താഴെ പെൻഷൻ വാങ്ങുന്നവരാണ്.

അവരെ സംബന്ധിച്ചിടത്തോളം അവരുടെ ഒരുമാസത്തെ പെൻഷൻ വാങ്ങുന്നത് പല പെൻഷൻകാരെയും ആത്മഹത്യയിലേക്ക് തള്ളിവിടും. സർക്കാർ എടുക്കാൻ പോകുന്ന തീരുമാനത്തെ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അയത്തിൽ തങ്കപ്പൻ പ്രസ്താവിച്ചു.

Related posts