തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ എടുത്ത് കളഞ്ഞ ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി ശരിവച്ചത് സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും സുപ്രീംകോടതിയിലെ നിയമയുദ്ധത്തിലേക്ക് വിഷയത്തെ വലിച്ചിഴച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടിവാശിയാണ്. മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്നും കോടതി ചെലവിനുള്ള തുക ഈടാക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സംഭാവന നല്‍കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നു പറയുന്നത് ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഇതിനകം വാങ്ങിയ വിസമ്മതപത്രം തിരികെ നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരെ അവഹേളിക്കാന്‍ ശ്രമിച്ച ധനമന്ത്രി തോമസ് ഐസക്ക് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. വടി കൊടുത്ത് അടിവാങ്ങുന്നത് പോലെ സുപ്രീം കോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഇരന്നു വാങ്ങിയ വിധിയാണിതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു..
കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ഒറ്റക്കെട്ടായി നിന്ന ജനതയെ രണ്ടാക്കാന്‍ മാത്രമാണ് സാലറി ചലഞ്ച് കൊണ്ട് കഴിഞ്ഞതെന്നും സാമ്പത്തികമായി വിവിധ തട്ടുകളിലുള്ള മുഴുവൻ സർക്കാർ ജീവനക്കാരെയും പരിഗണിച്ചുകൊണ്ട് ഉത്തരവ് മാറ്റി എഴുതണം എന്നാവശ്യപ്പെട്ട ചെന്നിത്തല പിരിച്ച പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നു സുപ്രീംകോടതി പറഞ്ഞതോടെ പ്രത്യേക അക്കൗണ്ട് വേണമെന്ന യുഡിഎഫ് ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിച്ചെന്നും കൂട്ടിച്ചേർത്തു.