പണം തന്നില്ലെങ്കിൽ പണിമുടക്കും; ഗ​വൺമെന്‍റ് ​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ശ​മ്പ​ളം മു​ട​ങ്ങി;സ​മ​ര​ത്തി​നൊ​രു​ങ്ങിയ ജീ​വ​ന​ക്കാ​രുടെ അക്കൗണ്ടിൽ  മണിക്കൂറിനുള്ളിൽ പണമെത്തി

 


ചാ​ത്ത​ന്നൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടു മാ​സ​മാ​യി ശ​മ്പള​മി​ല്ല. ഇ​വ​രെ നി​യ​മി​ച്ച​ക​രാ​റു​കാ​ര​ന്‍റെ ന​ട​പ​ടി​യ്ക്കെ​തി​രെ ജീ​വ​ന​ക്കാ​ർ ബു​ധ​നാ​ഴ്ച പ​ണി​മു​ട​ക്കാ​നൊ​രു​ങ്ങി.

വി​വ​ര​മ​റി​ഞ്ഞ ക​രാ​റു​കാ​ര​ൻ മാ​ർ​ച്ചി​ലെ ശ​മ്പ​ള​ത്തി​ന്‍റെ പ​കു​തി തു​ക​യാ​യ 15 ല​ക്ഷ​ത്തോ​ളം രൂ​പ ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ച്ച് ത​ത്ക്കാ​ലം പ്ര​ശ്നം പ​രി​ഹ​രി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി​യും ഒ​ന്ന​ര മാ​സ​ത്തെ ശ​മ്പ​ളം കു​ടി​ശി​ക​യാ​ണ്.

180-ഓ​ളം ക​രാ​ർ ജീ​വ​ന​ക്കാ​രാ​ണ് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ്റ്റ് എ​ന്ന സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​ണ് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക് മാ​സം തോ​റും ശ​മ്പ​ളം ന​ൽ​കേ​ണ്ട ബാ​ധ്യ​ത ക​രാ​റു​കാ​ര​നു​ള്ള​താ​ണ്.

പ​ല​പ്പോ​ഴും ഇ​ത് ലം​ഘി​ക്കു​ന്ന​താ​ണ് അ​വ​സ്ഥ. കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം കൂ​ടി​യാ​യ ഇ​വി​ടെ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​യാ​ൽ കോ​വി​ഡ് ചി​കി​ത്സ​യും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും താ​റു​മാ​റാ​കും. ചി​കി​ത്സ ദു​രി​ത​ത്തി​ലു​മാ​കും.മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​ത്തി​ന്‍റെ ബി​ൽ തു​ക ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ക​രാ​റു​കാ​ര​ൻ ശ​മ്പ​ളം ന​ൽ​കു​വെ​ന്ന് ക​രാ​ർ ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

മാ​സം തോ​റും ശ​മ്പ​ളം ന​ല്കേ​ണ്ട ബാ​ധ്യ​ത ക​രാ​റു​കാ​ര​നു​ണ്ടെ​ങ്കി​ലും പ​ല മാ​സ​ങ്ങ​ളി​ലും അ​ത് പാ​ലി​ക്കാ​റി​ല്ല. മാ​ർ​ച്ചി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ​ശ​മ്പ​ള​ത്തി​ന്‍റെ ബി​ൽ സാ​മ്പ​ത്തി​ക​വ​ർ​ഷാ​ന്ത്യ​മാ​യ മാ​ർ​ച്ച് 31-നാ​ണ് ചാ​ത്ത​ന്നൂ​ർ സ​ബ്ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ച്ച​തെ​ന്ന​റി​യു​ന്നു.

മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ സെ​ക്ഷ​ൻ ക്ലാ​ർ​ക്കി​ന്‍റെ അ​ശ്ര​ദ്ധ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് ക​രാ​ർ ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു. ഇ​വ​രു​ടെ ശ​മ്പ​ള​ത്തി​ൽ മാ​റി ക​രാ​റു​കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തി​യാ​ലേ ശ​മ്പ​ളം കൊ​ടു​ക്കു​ന്ന​താ​ണ് അ​വ​സ്ഥ. ക​രാ​ർ വ്യ​വ​സ്ഥ പ്ര​കാ​രം ക​രാ​റു​കാ​ര​ന് ല​ക്ഷ​ങ്ങ​ളാ​ണ് മാ​സം തോ​റും നേ​ടാ​ൻ ക​ഴി​യു​ന്ന​ത്.

ഇന്നലെ രാ​വി​ലെ പ​ണി​മു​ട​ക്ക് സ​മ​ര​ത്തി​ന് സ​ന്ന​ദ്ധ​രാ​യെ​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്ക് മാ​ർ​ച്ച് മാ​സ​ത്തി​ലെ 15 ദി​വ​സ​ത്തെ ശ​മ്പ​ളം ന​ൽ​കി ത​ത്ക്കാ​ലം ക​രാ​റു​കാ​ര​ൻ സ​മ​രം ഒ​ഴി​വാ​ക്കി.

മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​റോ​യി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ വി​നോ​ദ് പാ​രി​പ്പ​ള്ളി, ബി​ജു (ഐ ​എ​ൻ ടി ​യു സി) ​ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി (എ ​ഐ ടി ​യു സി) ​എ. സു​ന്ദ​രേ​ശ​ൻ (സി ​ഐ ടി ​യു) എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് പ​ണി​മു​ട​ക്ക്സ​മ​ര പ​രി​പാ​ടി​യി​ൽ നി​ന്നും ക​രാ​ർ ജീ​വ​ന​ക്കാ​ർ ത​ത്ക്കാ​ല​ത്തേ​യ്ക്ക് പി​ൻ​വാ​ങ്ങി​യ​ത്.

Related posts

Leave a Comment