തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജൻ നിർദേശിച്ച സാലറി ചലഞ്ചിന് മാർഗനിർദേശമായി. സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശന്പളത്തിൽനിന്ന് ആറു ദിവസത്തെ ശന്പളം പിടിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ആറു ദിവസത്തെ ശന്പളം വീതം അഞ്ച് മാസത്തേയ്ക്ക് പിടിക്കാനാണ് സർക്കാർ തീരുമാനം. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ല.
ഇതിലൂടെ കോവിഡ് പ്രതിസന്ധി മറികടക്കുകയാണ് സർക്കാർ ലക്ഷ്യം. സർക്കാരിന്റെ സാന്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ ഈ തുക മടക്കി നൽകും.
ധനമന്ത്രി തോമസ് ഐസക്കാണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്.