തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്ന സാലറി ചലഞ്ചിന് ജീവനക്കാരെ നിർബന്ധിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാലറി ചലഞ്ച് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തണം. കഴിയുന്നവർ സാലറി ചലഞ്ചിനോട് സഹകരിക്കണം. സാലറി ചലഞ്ചിന് പ്രത്യേക അക്കൗണ്ട് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയദുരിതാശ്വസത്തിലെ തട്ടിപ്പ് പോലെയാകരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.