കോഴിക്കോട്: സാലറി ചലഞ്ചിന്റെ പേരിലുള്ള നിര്‍ബന്ധിത പിരിവിനെതിരേ പ്രതിഷേധിച്ച പ്രതിപക്ഷ സംഘടനാ നേതാവിനെ സസ്പന്‍ഡ് ചെയ്തതായി ആരോപണം. സ്റ്റേറ്റ് എംപ്ലോയിസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (സെറ്റോ) ജില്ലാ ചെയര്‍മാനും എന്‍ജിഒ അസോസിയേഷന് മുന്‍ ജില്ലാ പ്രസിഡന്റും വലതുപക്ഷ സംഘടനകളുടെ കൂട്ടായ്മായ യുടിഇഎഫിന്റെ ജില്ലാ കണ്‍വീനറുമായ എന്‍ .പി. ബാലകൃഷ്ണനെയാണ് സര്‍വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തത്.
ചേവായൂര്‍ ഉപജില്ലാ നൂണ്മീല് ഓഫീസറാണ് (ജൂനിയര്‍ സൂപ്രണ്ട്) ബാലകൃഷ്ണന്. സ്കൂളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേട് നടന്നതില്‍ മേല്‍നോട്ട വീഴ്ച വരുത്തിയെന്ന കാരണം പറഞ്ഞാണ് സസ്പന്‍ഡ് ചെയ്തത്.
അതേസമയം വീഴ്ച വരുത്തിയ പ്രധാനധ്യാപകനെതിരേ യാതൊരു നടപടിയുമെടുക്കാതെ മേല്‍നോട്ട പിഴവ് ചൂണ്ടിക്കാട്ടിയുള്ള സസ്പന്ഷന് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി.
സംഭവത്തില്‍ നിയമപരമായ നടപടി സ്വീകരിക്കാനും ശക്തമായ രീതിയില്‍ പ്രതിഷേധസമരം നടത്താനുമാണ് വിവിധ സംഘടനാനേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സാലറി ചാലഞ്ചിന്റെ പേരില്‍ വിവിധ സ്ഥലങ്ങളില്‍ ഭീഷണിയും നിര്ബന്ധിതപിരിവും നടന്നിരുന്നുവെന്നാണ് പറയുന്നത്. ഇതിനെതിരേ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രതിഷേധവും നടന്നിരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് സസ്പന്ഷന് നടപടി.
സസ്പെന്‍ഡ് ചെയ്തത് തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. സര്‍ക്കാറിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരേ നിയമപരമായ നടപടി സ്വീകരിക്കുന്നതുസംബന്ധിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.