തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പള പരിഷ്കരണത്തെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷന്റെ കാലാവധി നീട്ടി. ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ കെ. മോഹൻദാസ് അധ്യക്ഷനും പ്രഫ. എം.കെ. സുകുമാരൻനായർ, അഡ്വ. അശോക് മാമ്മൻ ചെറിയാൻ എന്നിവർ അംഗങ്ങളുമായ 11-ാം ശന്പള പരിഷ്കരണ കമ്മീഷൻ 2019 നവംബർ ആറിനാണ് രൂപീകരിച്ചത്.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ ശന്പള പരിഷ്കരണത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനാണു കമ്മീഷനെ നിയോഗിച്ചത്.