സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി രൂപ വേതനം അനുവദിച്ചു; മന്ത്രി കെ.എൻ ബാലഗോപാൽ

സംസ്ഥാനത്തെ സ്‌കൂൾ പാചക ജീവനക്കാർക്ക് സെപ്‌തംബർ ഒക്ടോബർ നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായി 50.12 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

13,611 തൊഴിലാളികളുടെ വേതനം നൽകുന്നതിനായാണ്‌ തുക അനുവദിച്ചിരിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

സ്‌കൂൾ ഉച്ചഭക്ഷണ പാചക ജീവനക്കാർക്ക് ഒരു മാസത്തിൽ 20 പ്രവൃത്തി ദിവസങ്ങളാണുള്ളത്. അങ്ങനെ 13,500 രുപവരെയാണ് അവർക്ക് വേതനം ലഭിക്കുന്നത്.

കേന്ദ്ര വിഹിതം 600 രുപ‌യും ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ്‌ നൽകുന്നത്‌.  കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക ജീവനക്കാർക്ക് പ്രതിമാസം 1000 രുപ മാത്രമാണ്‌ ഓണറേറിയമായി നൽകേണ്ടത്‌.

എന്നാൽ,  പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ കേരളത്തിലെ സ്‌കൂൾ പാചക ജീവനക്കാർക്ക് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Related posts

Leave a Comment