ന​വ​ജാ​തശി​ശു​വി​ൽപന; മക്കളില്ലാത്ത തങ്ങൾ കുഞ്ഞിനെ വാങ്ങിച്ചതാണെന്ന് സമ്മതിച്ച് യുവതി;കോ​ട​തി​യി​ൽ പോ​ലീ​സ് നാ​ളെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: ന​വ​ജാ​ത ശി​ശു​വി​നെ വി​ല്പന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ട​തി​യി​ൽ നാ​ളെ പോ​ലീ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ചൈ​ൽഡ് ലൈ​നി​ന്‍റെ റി​പ്പോ​ർ​ട്ടാ​ണ് പോ​ലീ​സ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. കോ​ട​തി​യു​ടെ നി​ർ​ദേ​ശം ല​ഭി​ച്ചശേ​ഷ​മേ കേ​സെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽനി​ന്നു നാ​ല് ദി​വ​സം പ്രാ​യ​മാ​യ ന​വ​ജാ​ത ശി​ശു​വി​നെ മാ​താ​പി​താ​ക്ക​ൾ വില്പന ന​ട​ത്തി​യ വി​വ​രം പു​റ​ത്ത് വ​ന്ന​ത്.

കു​ഞ്ഞി​നെ വി​ല​യ്ക്ക് വാ​ങ്ങി​യ ക​ര​മ​ന സ്വ​ദേ​ശി​നി​യെ ചൈ​ൽഡ് ലൈ​ൻ അ​ധി​കൃ​ത​രും പോ​ലീ​സും ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ വി​ല​യ്ക്ക് വാ​ങ്ങി​യ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കു​ട്ടി​ക​ളി​ല്ലാ​ത്ത വീ​ട്ടി​ൽനി​ന്നു കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ ചൈ​ൽഡ് ലൈ​ൻ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചൈ​ൽഡ് ലൈ​നും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളി​ല്ലാ​തി​രു​ന്ന ത​നി​ക്ക് വ​ള​ർ​ത്താ​നാ​യി കു​ഞ്ഞി​നെ വാ​ങ്ങി​യെ​ന്ന വി​വ​രം ക​ര​മ​ന സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു.

കു​ഞ്ഞി​ന്‍റെ യ​ഥാ​ർ​ഥ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെത്തു​ന്ന​തും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment