പലപ്പോഴും തുണിക്കടയിൽ നിന്ന് സാധനം വാങ്ങിയാൽ രണ്ട് ദിവസത്തിനുള്ളിൽ ബില്ല് ഉൾപ്പെടെ കൊണ്ടുവന്നാൽ തിരിച്ചെടുക്കുമെന്ന് കടക്കാർ വാഗ്ദാനം നൽകാറുണ്ട്. അതിനു വിഭിന്നമായി ഒരു ബോർഡ് വച്ചിരിക്കുകയാണ് ഒരു കടക്കാരൻ. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
“മമ്മിക്ക് ഇത് ഇഷ്ടപ്പെട്ടില്ല, പപ്പ എന്നെ ഇത് ധരിക്കാൻ അനുവദിക്കുന്നില്ല, ഭർത്താവ് എന്നെ ശകാരിക്കുന്നു, ഒരു കാരണവശാലും സാധനം തിരികെ എടുക്കില്ല”.എന്നാണ് കുറിപ്പിൽ എഴുതി ഒട്ടിച്ചിരിക്കുന്നത്. മിക്കപ്പോഴും ഇതൊക്കെ എല്ലാ വീട്ടിലും സംഭവിക്കുന്നതാണ്. അതിനാലാകണം കടക്കാരൻ ഇങ്ങനെയൊരു കുറിപ്പ് എഴുതിവച്ചത്. തന്റെ കടയിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ ഇത്തരത്തിലുള്ള ഒരു ന്യായങ്ങളും പറഞ്ഞു തിരികെ കൊണ്ടുവരേണ്ട എന്നാണ് കടക്കാരൻ കുറിപ്പിലൂടെ പറയാതെ പറഞ്ഞിരിക്കുന്നത്.
എന്തായാലും വൈകാതെതന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായി. നിരവധി ആളുകളാണ് ഇതിൽ കമന്റുമായി എത്തിയിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കുന്ന ഉദയ്പൂരിലെ ഒരു ട്രെൻഡിംഗ് സ്റ്റോറിന് മുന്നിലാണ് ഈ കുറിപ്പ് ഒട്ടിച്ചിരുന്നത്.
View this post on Instagram
A post shared by Smart In girls wear (@smartingirlswearudaipur)