മുക്കം: പൊരി വെയിലില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് നിത്യവും ജ്യൂസും കുടിവെള്ളവും നല്കി മാതൃകയായി യുവതി. മുക്കം വലിയ പറമ്പിലെ സലീനയാണ് ജനങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന പോലീസുകാര്‍ക്ക് ആശ്വാസവുമായെത്തിയത്.
ലോക്ഡൗണില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പോലീസ് വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്. കടുത്ത വെയില് വകവയ്ക്കാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്.
കടകള്‍ ഒന്നും തുറക്കാത്തതിനാല്‍ ഇവര്‍ക്ക് കുടിവെള്ളമോ ഒന്നും ആവശ്യത്തിന് കിട്ടിയിരുന്നില്ല. ഒരിക്കല്‍ റോഡിലൂടെ പോകുമ്പോള്‍ പോലീസുകാരുടെ കഷ്ടപ്പാട് കണ്ട് മനസിലാക്കിയാണ് സലീന ഈ പ്രവൃത്തിക്ക് ഇറങ്ങിയത്.
തുടര്‍ന്ന് ജ്യൂസും കുടിവെള്ളവുമായി ടൂവീലറില്‍ എത്താന്‍ തുടങ്ങി. സലീനയുടെ ഈ പ്രവൃത്തി ഏറെ ആശ്വാസകരമാണെന്നാണ് പോലീസുകാര്‍ പറയുന്നത്.
രാവിലെ 10 മണി മുതല്‍ ജ്യൂസുമായി സലീന ഇറങ്ങും. എരഞ്ഞിമാവ്, മുക്കം, അഗസ്ത്യമുഴി, കുറ്റിപ്പാല, മുക്കം കടവ് പാലം, സംസ്ഥാന പാതയിലെ മുക്കം പാലം എന്നിവിടങ്ങളിലെത്തിയാണ് ജ്യൂസ് നൽകുക . ലോക്ഡൗണ്‍ കഴിയുന്നവരെ ഈ പ്രവൃത്തി തുടരുമെന്ന് സലീന പറഞ്ഞു.
വലിയപറമ്പ് കാരിയിലില് വീട്ടില്‍ താമസിക്കുന്ന സലീന ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ്. ഇന്റീരിയര്‍ വര്‍ക്കും ചെയ്യുന്നുണ്ട്. ഭര്‍ത്താവ് അബൂബക്കര്‍ പ്രവാസിയാണ്.