2016ലെ ആ സംഭവം മാത്രം മറക്കാനാവില്ല; തന്നെ ഏറെ ചിരിപ്പിച്ച സംഭവം പങ്കുവച്ച് സലിംകുമാര്‍

SSSSഒട്ടനവധി രസകരമായ സംഭവങ്ങള്‍ ഉണ്ടായിരുന്ന വര്‍ഷമായിരുന്നു 2016 എന്ന് നടന്‍ സലിംകുമാര്‍.  അതില്‍ തന്നെ ഏറ്റവും രസകരമായി തോന്നിയ സംഭവം തന്റെ മരണവാര്‍ത്തയായിരുന്നുവെന്നും സലിം കുമാര്‍ പറയുന്നു. ഞാന്‍ പലതവണ മരിച്ച വര്‍ഷമായിരുന്നു 2016. സോഷ്യല്‍ മീഡിയയില്‍ മരണവാര്‍ത്ത അതിവേഗം പ്രചരിക്കുകയും ചെയ്തു.ജീവിച്ചിരിക്കെ സ്വന്തം മരണവാര്‍ത്ത കേള്‍ക്കാന്‍ ഭാഗ്യമുണ്ടാകുന്ന എത്രപേരുണ്ടാകുമെന്നും സലീം കുമാര്‍ ചോദിക്കുന്നു. മരണവാര്‍ത്ത അറിഞ്ഞു പലരും വിളിച്ചു. അന്വേഷിച്ചു വന്നു.

വാര്‍ത്തയ്ക്കു പ്രചാരം നല്‍കിയ അഞ്ചാറുപേരുടെ മരണാനന്തര ചടങ്ങില്‍ താന്‍ പങ്കെടുത്തു എന്നതാണ് മറ്റൊരു തമാശയെന്നും താരം പറയുന്നു. ജീവിതം ഇത്രയുമേയുള്ളു എന്നു ബോധ്യടെുത്തിയ സംഭവമായിരുന്നു അത. എല്ലാവരേയും പോലെ താനും പുതുവര്‍ഷ പ്രതിഞ്ജകളെടുക്കാറുണ്ട്. എന്നാല്‍ അതൊന്നും നടപ്പിലാക്കാറില്ലെന്നും  സലിംകുമാര്‍ തുറന്നു പറയുന്നു. ആരാഭംശൂരത്വം കഴിഞ്ഞാല്‍ പിന്നെ അക്കാര്യം ഓര്‍മ്മയില്‍ പോലും വരാറില്ലെന്നും സലീം കുമാര്‍ പറഞ്ഞു. തീരുമാനം എടുക്കാന്‍ പുതുവര്‍ഷം നോക്കി നില്‍ക്കേണ്ടതില്ലെന്നും പറയുന്ന സലിംകുമാര്‍ സ്വയം വഞ്ചിക്കാത്ത പുതുവര്‍ഷമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

Related posts