അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടന് സലിംകുമാര്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
അമ്മയെയും ഭാര്യയെയുമാണ് താന്‍ വനിതാ ദിനത്തില്‍ ഓര്‍ക്കുന്നതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജീവിതത്തില്‍ തന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് ഈ രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണെന്ന് സലിം കുമാര്‍ പറയുന്നു.
മറ്റുള്ളവരുടെ മുന്പില് ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു കൊടുക്കാത്ത അമ്മയും ഭാര്യയുമാണ് തന്റെ ശക്തി.
ഇന്നീ വനിതാ ദിനത്തിലോര്‍ക്കാന്‍ ഇവരല്ലാതെ മറ്റാര്. ഈ ദിനം എന്റെ അമ്മയുടേതാണ്, എന്റെ ഭാര്യയുടെയാണ് സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജീവിതത്തില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണ്.
അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്.
മറ്റുള്ളവരുടെ മുന്പില് ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി.
ഇന്നീ വനിതാ ദിനത്തിലോര്‍ക്കാന്‍ ഇവരല്ലാതെ മറ്റാര്. ഈ ദിനം എന്റെ അമ്മയുടേതാണ് …. എന്റെ ഭാര്യയുടെയാണ്
ഹാപ്പി വിമന്‍സ് ഡേ