ദേശീയ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ തന്റെയൊപ്പം സെല്‍ഫി എടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത ഗായകന്‍ യേശുദാസിനെ അനുകൂലിച്ച് നടനും സംവിധായകനുമായ സലിം കുമാര്‍ രംഗത്ത്. യേശുദാസിന് അല്‍പ്പം അഹങ്കരിക്കാനുള്ള അവകാശമുണ്ടെന്നും അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്നുമാണ് സലിം കുമാര്‍ പറഞ്ഞത്.
യേശുദാസ് നടന്നുവരുമ്പോള്‍ അനുവാദം ചോദിക്കാതെ എടുത്ത സെല്‍ഫി അദ്ദേഹം വാങ്ങി ഡിലീറ്റ് ചെയ്തു. അതിലെന്താണു തെറ്റ്? കൂടെനില്‍ക്കുന്ന ആളുടെ സമ്മതത്തോടെയെടുക്കുന്നതാണു സെല്‍ഫി. ഒന്നുകില്‍ അനുവാദം ചോദിച്ചിട്ട് എടുക്കാം. അല്ലെങ്കില്‍ അദ്ദേഹം നടന്നു വരുമ്പോള്‍ റെഗുലര്‍ ഫോട്ടൊ എടുക്കാം. യേശുദാസിന്റ മേല്‍ കൊമ്പുകയറും മുമ്പ് അത്രയെങ്കിലും മനസിലാക്കണം. അവാര്‍ഡ് നിരസിച്ചവരുടെ നിലപാടു പോലെ തന്നെ അതു സ്വീകരിക്കാനുള്ള നിലപാടെടുക്കാന്‍ യേശുദാസിന് അവകാശമുണ്ടെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.