നടന്‍ സലിംകുമാറിന്റെ വസതിയില്‍ കുടുങ്ങിക്കിടക്കുന്നത് 30 പേര്‍. കൊടുങ്ങല്ലൂര്‍ പറവൂര്‍ ആലമ്മാവ് ജംഗ്ഷന് സമീപത്തെ വീട്ടില്‍ സലിംകുമാറിനെയും കുടുംബത്തെയും കൂടാതെ അയല്‍വാസികളുമുണ്ട്. രക്ഷാപ്രവര്‍ത്തകരെ എത്രയും വേഗം സ്ഥലത്ത് എത്തിക്കണമെന്ന് സലിം കുമാര്‍ അഭ്യര്‍ഥിച്ചു. വീടിന്റെ ഒന്നാം നിലയില്‍ വെള്ളം കയറിയതിനാല്‍ മുകളിലത്തെ നിലയിലാണ് ഇപ്പോഴുള്ളത്. വേഗത്തില്‍ ജലനിരപ്പ് ഉയരുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം നിലയിലേക്ക് വെള്ളം കയറിതുടങ്ങിയാല്‍ ടെറസിലേക്ക് കയറേണ്ടി വരും. ടെറസ് ചെറുതായതിനാല്‍ ഇത്രയും ആളുകള്‍ക്ക് നില്‍ക്കാനാവില്ല. പ്രായമായ ആളുകള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ടെറസിലെത്തുക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ പൂവത്തുരുശി സെന്റ് ജോസഫ് പള്ളിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കരഞ്ഞ് പറഞ്ഞ് നടന്‍ മുന്ന രംഗത്തെത്തി. ഇതുവരെ അവിടെ സഹായവുമായി ആരും എത്തിയിട്ടില്ലെന്നും ഭക്ഷണമോ വെള്ളമോ അവര്‍ക്ക് ലഭിച്ചിട്ടില്ലെന്നും മുന്ന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.