ചാനലുകളും കോമഡി പരിപാടികളുമെല്ലാം വരുന്നതിന് മുമ്പ് സ്റ്റേജ് ഷോകളും ലൈവ് കോമഡി പരിപാടികളുമെല്ലാമായിരുന്നു പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരുന്നത്. ഇത്തരത്തില്‍ പഴയ ഓര്‍മ്മകള്‍ അയവിറക്കികൊണ്ട് സ്റ്റേജ് പരിപാടിക്കായി കയറിയപ്പോള്‍, അതും പത്ത് വര്‍ഷങ്ങള്‍ക്കുശേഷം, തനിക്കുണ്ടായ അനുഭവമാണ് സലിം കുമാര്‍ പങ്കുവച്ചിരിക്കുന്നത്. വേദിയില്‍ സ്‌കിറ്റ് അവതരിപ്പിച്ചിറങ്ങിയശേഷം വളരെയധികം വികാരാധീനനായാണ് സലിം കുമാര്‍ സംസാരിച്ചത്. കേട്ടിരുന്നവരെയും അത് കണ്ണീരിലാഴ്ത്തി. സലിം കുമാറിന്റെ വാക്കുകളിങ്ങനെ…
‘ഏറെ പിന്തുണച്ച സുരാജിനാണ് നന്ദി പറയേണ്ടത്. സത്യം പറഞ്ഞാല്‍ ഈ സ്‌കിറ്റ് അവതരിപ്പിക്കുമ്പോള്‍ കയ്യും കാലും വിറയ്ക്കുകയായിരുന്നു. കാരണം കൂടെ കളിച്ച കലാഭവന്‍ മണി, സന്തോഷ് കുറുമശേരി, അബി, റൊണാള്‍ഡ്, ഷിയാസ് ഇവരൊന്നും ഇല്ല എനിക്കൊപ്പം. വല്ലാത്തൊരു അവസ്ഥയായിപ്പോയി. സ്റ്റേജില്‍ കയറണോ വേണ്ടയോ, എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു.
സ്റ്റേജിലെ പ്രാര്‍ത്ഥനാസമയത്ത് പൊട്ടിക്കരഞ്ഞുപോയി. ആരുമില്ല കൂടെ, ഒറ്റയ്ക്ക് ആയ അവസ്ഥ എനിക്ക് തോന്നുകയുണ്ടായി. ഈ വേദിയില്‍ പറയാന്‍ പാടില്ലാത്തതാണ്. ആഹ്ലാദിച്ചിരിക്കുന്ന നമ്മള്‍ ഒരുനിമിഷമെങ്കിലും ആലോചിക്കണം നാമെല്ലാം അടുത്ത ബസ് സ്റ്റോപ്പില്‍ ഇറങ്ങിപ്പോകേണ്ട ആളുകളാണെന്ന്. പത്ത് വര്‍ഷത്തിന് ശേഷമാണ് സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നത്.’സലിം കുമാര്‍ പറഞ്ഞു.