സെൻസർ ബോർഡ് തന്റെ സിനിമയ്ക്ക് കത്രിക വച്ചെന്ന് നടൻ സലിംകുമാർ. സലിംകുമാർ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിനാണ് പശു കാരണം ഒരു രംഗം കട്ടു ചെയ്യേണ്ട ഗതികേടുണ്ടായത്.
പശുവിന്റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു സെൻസർ നിർദ്ദേശം. ആ രംഗം ഒരു രീതിയിലും കളിയാക്കാത്ത, ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത രംഗമായിരുന്നുവെന്നും പശുവിനെക്കുറിച്ച് ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നും സലിംകുമാർ പറയുന്നു. താൻ ജനിച്ചപ്പോൾ മുതൽ വീട്ടിൽ പശുക്കളുണ്ട്. ഇപ്പോഴും അഞ്ചു പശുക്കളുണ്ട്.
എന്നിട്ടും പശുവിനെ കട്ടുചെയ്ത് മാറ്റേണ്ട അവസ്ഥയുണ്ടായെന്ന് സലിംകുമാർ പറയുന്നു. സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരേ കോടതിയിൽ പോയാൽ ചിത്രത്തിന്റെ റിലീസിംഗ് അനിശ്ചിതാവസ്ഥയിലാകുമെന്നതുകൊണ്ട് ആ ഭാഗം കട്ടു ചെയ്യേണ്ടി വന്നുവെന്നും സലിം കുമാർ പറയുന്നു.