കോട്ടയം: പ്രമുഖ കുറ്റാന്വേഷണ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി-ട്രാവ -ഫുഡ് ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് (45) കുഴഞ്ഞുവീണ് മരിച്ചു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
കുമളിക്ക് സമീപം പത്തുമുറിയിൽ സലീമിന്റെ ഉടമസ്ഥതയിൽ റിസോർട്ടുണ്ട്. ഇന്നു രാവിലെ റിസോർട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു.
കോട്ടയം അറുത്തൂട്ടിക്ക് സമീപം ഫ്ലാറ്റിലാണ് താമസം. മരണവിവരം അറിഞ്ഞ് ബന്ധുക്കൾ കട്ടപ്പനയിൽ എത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ മൃതദേഹം കോട്ടയത്തെ വീട്ടിൽ എത്തിക്കും. അനുജയാണ് സലിമിന്റെ ഭാര്യ. മക്കൾ: ജ്വാല, ജഫ്.
സലിമിന്റെ ചിത്രങ്ങളുടെ ശേഖരം ഉൾപ്പെടുത്തി “ദി അണ്‍സീൻ ഇന്ത്യ’ എന്ന ഫോട്ടോഗ്രാഫി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.