യുഡിഎഫ് പ്രചാരണത്തിൽ ഇന്നലത്തെ പ്രധാന വിശേഷം നടൻ സലീംകുമാറിന്റെ വരവായിരുന്നു.
നെല്ലിക്കുഴി, കോതമംഗലം വെസ്റ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
വര്‍ഷങ്ങളായി വ്യക്തിപരമായി ബന്ധമുള്ള ആളാണ് ഷിബു. ഒട്ടനവധി സല്‍കര്‍മങ്ങള്‍ ചിട്ടയോടെ ചെയ്യുന്ന ഈ മനുഷ്യന് തന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സലീംകുമാര്‍ പറഞ്ഞു.
സ്ത്രീ ശാക്തീകരണം എന്നത് പറഞ്ഞു മാത്രമേ കേട്ടിട്ടുള്ളു. അത് എന്താണെന്നു കണ്ടത് ഷിബു സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ്.
ആയിരം കോഴിക്ക് അര കാട എന്നു പറയുന്നതുപോലെ 140 അംഗ നിയമസഭയില്‍ കാര്യങ്ങള്‍ നന്നാവാന്‍ അര ഷിബു മതിയാകും.
ഇത്തരത്തിലുള്ളവരാണ് നമ്മുടെ ജനപ്രതിനിധികളെങ്കില്‍ ഈ നാട് എത്ര സുന്ദരമായാനെയെന്നും സലീംകുമാര്‍ പറഞ്ഞു.