നേരത്തെ ആസൂത്രണം ചെയ്തുവച്ചതല്ല എന്റെ ജീവിതത്തില്‍ നടന്നതെന്നും, എല്ലാം സംഭവിക്കുകയായിരുന്നു വെന്ന് സലീം കുമാര്‍. നടനാകണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആദ്യം അഭിനയിച്ച ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമ ഇന്നുവരെ കണ്ടില്ല.
മദ്രാസില്‍ നടന്ന ഡബ്ബിംഗ് വേളയില്‍ സിനിമയിലെ എന്റെ ദൃശ്യം പ്രൊജക്ട് ചെയ്തു കണ്ട വേളയില്‍ സലീം കുമാര്‍ എന്ന പ്രേക്ഷകന് സലീം കുമാര്‍ എന്ന നടനെ ഇഷ്ടമായില്ല.
മതിമറന്ന രീതിയില്‍ ജീവിച്ചിട്ടില്ല. എനിക്ക് വേണമെങ്കില്‍ കോടീശ്വരനാകാന്‍ വേണ്ടി ശ്രമിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനൊന്നും ചിന്തിച്ചിട്ടില്ല.
സാമ്പത്തികം നോക്കാതെയാണ് പലകാര്യങ്ങളും ചെയ്തത്. പുരസ്കാരങ്ങള്‍ കിട്ടണം എന്നത് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ എല്ലാ ആവേശവും അവ സംഭവിക്കുന്നത് വരെയേ ഉള്ളൂവെന്ന് സലീം കുമാർ