ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വച്ച് അച്ഛനുറങ്ങാത്ത വീടിന്റെ കഥ മുഴുവൻ കേട്ടതിനു ശേഷം ഞാൻ ലാൽ ജോസിന്റെയും ബാബു ജനാർദനന്റെയും മുന്നിലേക്ക് ഒരു നിർദേശം വച്ചു. നിങ്ങൾക്ക് ഈ വേഷം വല്ല നല്ല നടന്മാരെക്കൊണ്ടു ചെയ്യിച്ചു കൂടേ?
എന്റെ നിർദേശം അവർ നിഷ്കരുണം തള്ളിക്കളഞ്ഞു. എന്നു മാത്രമല്ല ഞാൻ ഈ വേഷം ചെയ്യുന്നില്ലെങ്കിൽ അവർ ഈ സിനിമ ചെയ്യുന്നില്ല എന്ന് ഒരു പ്രഖ്യാപനവും നടത്തി.
അങ്ങനെ മലയാളത്തിൽ എത്രയോ പോപ്പുലറായ സിനിമകൾ ചെയ്തിട്ടുള്ള സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിശ്ചയദാർഢ്യത്തിനു മുന്നിൽ, ഞാൻ കീഴടങ്ങി. അവിടെ ഒരു അച്ഛനുറങ്ങാത്ത വീട് പിറക്കുകയായിരുന്നു. -സലിംകുമാർ