ഒല്ലൂർ: കോണ്‍ഗ്രസുകാരനായ കലാകാരനായതിൽ അഭിമാനമുണ്ടെന്ന് ദേശീയ ചലചിത്ര പുരസ്ക്കാരജേതാവ് സലിംകുമാർ പറഞ്ഞു. പ്രമുഖ തൊഴിലാളി നേതാവായിരുന്ന പി.ആർ. ഫ്രൻസിസിന്റെ സ്മരണാർഥം എർപ്പെടുത്തിയ 16 -ാമത് അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അച്ഛൻ കോൺഗ്രസ് പ്രവത്തകനായിരുന്നു. കലാകരന്മാർ ഇടത്പക്ഷക്കാരാകണം എന്ന ധാരണ തെറ്റാണ്. താൻ കോണ്‍ഗ്രസുകാരനാണ് എന്ന് എല്ലാ വേദികളിലും പറയാറുണ്ട്. കോണ്‍ഗ്രസുകാരിൽ നിന്നും ആദ്യമായാണ് അവാർഡ് ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രി സി.എൻ ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പി.വി.കൃഷ്ണകുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. മുൻ മന്ത്രി. കെ.പി.വിശ്വനാഥൻ,മുൻ എംഎൽഎ മാരായ എം.പി. വിൻസന്റ്, ടി.വി. ചന്ദ്രമോഹൻ, എഎൻടിയുസി ജില്ലാപ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി, ജോസ് വള്ളുർ, പിജി. ബാലൻ, ജെയ്ജു സെബാസ്റ്റ്യൻ, സനോജ് കാട്ടുക്കാരൻ, പയസ് മാത്യു, പി.പി.ഡാന്റസ് എന്നിവർ സംസാരിച്ചു.