താര സംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗം കൊച്ചിയിൽ നടക്കുന്ന വേളയിൽ സലിം കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇടവേള ബാബു ഇല്ലാതെ എന്തമ്മ, അമ്മയില്ലാതെ എന്ത് ഇടവേള ബാബു എന്നാണ് സലിം കുമാർ പറഞ്ഞത്.
ജനറൽ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കുന്നതിനായാണ് വാർഷിക പൊതുയോഗം നടക്കുന്നത്. ഇടവേള ബാബു പിന്മാറിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ്.
സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരരംഗത്തുള്ളത്. ജനറൽ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കാൻ വാർഷിക പൊതുയോഗം കൊച്ചിയിൽ നടക്കുകയാണ്. ഇടവേള ബാബുവിന്റെ പിൻമാറ്റത്തിൽ ഹൃദയ ഭേദകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സലിം കുമാർ.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
ഇടവേള ബാബു, കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേളയാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്.
പക്ഷേ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു കാരണം ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു.