ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് എന്റെ അമ്മയില്‍ നിന്നാണ് കിട്ടിയതെന്ന് തോന്നുന്നു. അമ്മ തീരെ വിദ്യാഭ്യാസം കിട്ടാത്ത ആളാണ്.
ചകിരി ചീയാന്‍ ഇടുന്ന മടല്‍ക്കുഴികളുള്ള ഏഴിക്കരയാണ് അമ്മയുടെ നാട്. കുഞ്ഞുപ്രായത്തില്‍ അമ്മ അത്തരമൊരു മടല്‍ക്കുഴിയില്‍ വീണ് കഴുത്തിന് സാരമായി പരുക്കു പറ്റി. ദീര്‍ഘകാലം കിടപ്പായിരുന്നു.
അതുകൊണ്ട് സ്കൂളില്‍ പോയിട്ടില്ല. അച്ഛന് കുറച്ച് കാലം സ്കൂളില്‍ പോയിട്ടുണ്ട്. വീട്ടില്‍ കഷ്ടപ്പാടായിരുന്നെങ്കിലും മക്കളെ പഠിപ്പിക്കണമെന്ന് അമ്മയ്ക്ക് നല്ല ആഗ്രഹമായിരുന്നു.
അപാര ഹ്യൂമര്‍സെന്‍സുള്ള അമ്മയുടെ കൗണ്ടറടി കാരണം ഞങ്ങള്‍ മക്കള്‍ രണ്ടാമതൊന്ന് ആലോചിച്ചിട്ടേ എന്തും പറയൂ. -സലിംകുമാര്‍