മുദ്രാവാക്യം വിളിക്കുന്നവര്‍ അധ്വാനിക്കാന്‍ തയാറാകണം; രാഷ്ട്രീയക്കാര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവരണമെന്ന് സലിംകുമാര്‍

salimkumarതളിക്കുളം: മുഷ്ടിചുരുട്ടി ആകാശത്തേക്കുയര്‍ത്തി മുദ്രാവാക്യം വിളിക്കുന്നവര്‍ ആ കൈകളില്‍ മണ്‍വെട്ടിപിടിച്ച് മണ്ണിലേക്ക് താഴ്ത്തിയാല്‍ നാട് രക്ഷപ്പെടുമെന്ന് സിനിമാനടന്‍ ഭരത് സലിംകുമാര്‍. ചാനല്‍ ചര്‍ച്ചകളില്‍നിന്നും രാഷ്ട്രീയക്കാര്‍ ഭൂമിയിലേക്ക് ഇറങ്ങിവരണം.  വ്യത്യസ്തചാനലുകളില്‍ ഒരേസമയത്താണ് രാഷ്ട്രീയക്കാരുടെ ചാനല്‍ ചര്‍ച്ച അരങ്ങേറുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തളിക്കുളം ഹരിത സമൃദ്ധിയുടെ ജൈവപാടകൃഷിക്ക് തളിക്കുളങ്ങര ക്ഷേത്രപരിസരത്തെ തരിശുപാടത്ത് ഇന്നു രാവിലെ വിത്തിടുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ അധ്യക്ഷനായിരുന്നു.

PKD-SALIM-FB

പി.എസ്.സുല്‍ഫിക്കര്‍, ഇ.പി.കെ.സുഭാഷിതന്‍, എ.ടി.നേന, ഫിറോസ് ത്രിവേണി, കെ.ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts