സിബിക്കും ഉദയനും എന്റെ ചിരി ഇഷ്ടമല്ലാത്തതുകൊണ്ട് അവരുടെ സിനിമയിൽനിന്നുതന്നെ എന്നെ മാറ്റിയിട്ടുണ്ട്. മായാജാലം സിനിമയിൽ അഭിനയിക്കാൻ കലാഭവൻ മണിയുടെ ഡേറ്റ് കിട്ടിയില്ല.
അന്ന് കലാഭവൻ മണി തിളങ്ങിനിൽക്കുന്ന കാലമായിരുന്നു. അതുകൊണ്ടാണ് ഞാനും വേറെ മൂന്നാലു പേരും ഓഡീഷനുപോയത്.
അവിടെച്ചെന്ന് കുറച്ച് നേരം തമാശയൊക്കെ പറഞ്ഞ് പെർഫോം ചെയ്തു. ശേഷം ഒരു സീനിൽ എന്നെ അഭിനയിപ്പിച്ചിട്ട് സിബിയും ഉദയനും എന്നെ പറഞ്ഞുവിട്ടു.
ഞാൻ ചെന്നു എന്ന കാരണം കൊണ്ട് മാത്രമാണ് ഒരു സീനിൽ അഭിനയിപ്പിച്ചത്. പിന്നീട് വർഷങ്ങൾക്കുശേഷം സംസാരിച്ചപ്പോഴാണ് സിബിയും ഉദയനും പറഞ്ഞത് മനഃപൂർവം റോൾ തരാതിരുന്നതാണ്.
നിങ്ങളുടെ ചിരി കണ്ടപ്പോൾ ആക്കി ചിരിക്കുന്നപോലെ തോന്നിയെന്ന്. ഞാൻ കുഴപ്പമില്ലെന്ന് പലരും പറഞ്ഞിട്ടും സിബിക്കും ഉദയനും ഇഷ്ടമായിരുന്നില്ല.
പിന്നീട് അവർ തന്നെ എന്നോട് പണ്ട് അവർക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ ചിരി ചിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നെ മത്തകണ്ണൻ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. കാരണം എന്റെ മുഖത്ത് രണ്ട് കണ്ണ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.-സലിം കുമാർ