വിവാഹ വാർഷികം ആഘോഷിച്ച് സലിം കുമാറും ഭാര്യ സുനിതയും. ഇരുവരും 23-ാം വിവാഹവാർഘികമാണ് ആഘോഷിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം ഏറെ സന്തോഷം നൽകുന്ന ദിനത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്.
വിവാഹദിനത്തിൽ അന്തരിച്ച നടൻ കലാഭവൻ മണി പങ്കെടുത്തതും സ്റ്റേജിൽ കയറി അദ്ദേഹം പ്രസംഗിച്ചതുമെല്ലാം സലിം കുമാർ ഓർത്തെടുത്തു. 49 വയസ് കഴിഞ്ഞ തന്റെ ജീവിതത്തിൽ തന്നെ ഇവിടം വരെ എത്തിച്ചത് അമ്മ കൗസല്യയും ഭാര്യ സുനിതയുമാണെന്ന് സലിം കുമാർ വ്യക്തമാക്കി.
മൂന്ന് നാല് വർഷം മുൻപ് തനിക്ക് ഒരു മേജർ ഒപ്പറേഷൻ ഉണ്ടായിരുന്നു. ഡോക്ടർമാർ ഭാര്യയോട് മുറിയിൽ പോയി വിശ്രമിച്ചോളാൻ പറഞ്ഞുവെങ്കിലും തന്നെ മുറിയിലേക്ക് മാറ്റുന്നത് വരെ ഭാര്യ ഐസിയുവിന്റെ മുൻപിൽ നിന്നും മാറിയില്ലെന്ന സംഭവമെല്ലാം സലിം കുമാർ ഓർത്തെടുത്തു. ആ കാത്തിരിപ്പാണ് തന്നെ ഐസിയുവിൽ നിന്നും ഇവിടം വരെ എത്തിച്ചതെന്നാണ് സലിം കുമാർ പറയുന്നത്.
ഭാര്യയോട് നന്ദി പറയാമോ എന്നറിയില്ലെങ്കിലും “നന്ദി സുനു’ എന്ന് പറഞ്ഞാണ് താരം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.