കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ഫോണ്‍ ഉപയോഗിച്ച് സരിത എസ്. നായരുമായി സംസാരിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടിയുടെ മുന്ഗണ്മാന് സലിംരാജ് സോളര്‍ കമ്മിഷനില്‍ മൊഴി നല്കി. സരിത തന്നെ വിളിച്ചതില്‍ ഭൂരിപക്ഷവും ഉമ്മന്‍ചാണ്ടിയെ ചോദിച്ചുകൊണ്ടുള്ള ഫോണ്കോളുകളായിരുന്നെന്നും യോഗങ്ങളിലോ, ചര്‍ച്ചകളിലോ ആയിരുന്നതിനാല്‍ എല്ലാ കോളും ഉമ്മന്‍ചാണ്ടിക്കു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സലിം രാജ് നല്കിയ മൊഴിയില്‍ പറയുന്നു.
തന്റെ ഫോണില്‍നിന്നു സരിതയെയും വിളിച്ചു സംസാരിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു സരിത വിളിച്ച കോളുകളൊന്നും താന്‍ മുഖ്യമന്ത്രിക്കു കൈമാറിയിട്ടില്ല. എന്നാല്‍ ക്ലിഫ് ഹൗസിലെ ഫോണില്‍ സരിത തന്നെയും താന്‍ സരിതയെയും വിളിച്ചിട്ടുണ്ട്. ജിക്കുമോന്, ജോപ്പന്, ആര്.കെ. ബാലകൃഷ്ണന്, െ്രെഡവര്‍മാര്‍ എന്നിവരെല്ലാം ഔദ്യോഗിക വസതിയിലെ ഫോണുകള്‍ ഉപയോഗിക്കാറുണ്ടെന്നും സലിം രാജ് മൊഴി നല്കി.
ഇതുവരെ ആരും ചോദിക്കാത്തതിനാലാണ് ഇതു പറയാതിരുന്നതെന്നും ഔദ്യോഗികമായി ഡിജിപി സെന്‍കുമാര്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും സലിംരാജ് പറഞ്ഞു.