ബാലതാരമായി സിനിമയിലെത്തി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നടിയാണ് ശാലിനി.
സൂപ്പർതാരം അജിത്തുമായുള്ള വിവാഹത്തെത്തുടർന്ന് അഭിനയത്തോട് വിടപറഞ്ഞ നടി ഇപ്പോൾ തന്റെ കരിയറിനെക്കുറിച്ച് തുറന്നുപറയുകയാണ്.
അജിത്തുമായുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയേക്കാൾ കൂടുതൽ പരിഗണന ജീവിതത്തിന് നൽകണമെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അഭിനയം നിറുത്താമെന്ന് തീരുമാനിച്ചതെന്നും ശാലിനി പറയുന്നു.
“സിനിമ ഉപേക്ഷിച്ചതിൽ എനിക്ക് നഷ്ടബോധമില്ല . കാരണം ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയിൽ നിന്ന് കിട്ടിയതിനേക്കാൾ സന്തോഷവും സംതൃപ്തിയും നൽകിയിട്ടുണ്ട്..’- ശാലിനി പറഞ്ഞു..