അങ്ങനെ അതും കണ്ടുപിടിച്ചു! പുതിയ ‌യ​ന്ത്രം കണ്ടുപിടിച്ച്‌ കു​സാ​റ്റ് ഗ​വേ​ഷ​ക ഡോ. ​ശാ​ലി​നി മേ​നോ​ന്‍; പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​മ്പി​ളി​ന്‍റെ ഒ​രു തു​ള്ളി മാ​ത്രം മ​തി

ക​ള​മ​ശേ​രി: നാ​ഡീ​ത​ന്തു ഉ​ത്പാ​ദി​പ്പി​ക്കു​ന്ന രാ​സ​പ​ദാ​ര്‍​ഥ​മാ​യ ഡോ​പ്പ​മൈ​ന്‍ ആ​ണ് സ​ന്തോ​ഷ​മു​ള്‍​പ്പെ​ടെ​യു​ള്ള മ​നു​ഷ്യ​വി​കാ​ര​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ അ​ള​വ് നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന “ഡോ​പ്പാ​മീ​റ്റ​ര്‍’ എ​ന്ന സെ​ന്‍​സ​ര്‍ ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് കു​സാ​റ്റ് ഗ​വേ​ഷ​ക ഡോ. ​ശാ​ലി​നി മേ​നോ​ന്‍.

പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ്, അ​ല്‍​ഷി​മേ​ഴ്‌​സ്, സ്‌​കീ​സോ​ഫ്രീ​നി​യ, വി​ഷാ​ദം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ന്യൂ​റോ​ള​ജി​ക്ക​ല്‍ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സാ​രം​ഗ​ത്ത് മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ഈ ​ക​ണ്ടു​പി​ടി​ത്തം സ​ഹാ​യി​ക്കു​മെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ചെ​ല​വു​കു​റ​ഞ്ഞ​തും കൊ​ണ്ടു​ന​ട​ക്കാ​ന്‍ ക​ഴി​യു​ന്ന​തു​മാ​യ “ഡോ​പ്പാ​മീ​റ്റ​ര്‍’ പോ​യി​ന്‍റ് ഓ​ഫ് കെ​യ​ര്‍ രോ​ഗ​നി​ര്‍​ണ​യ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാം.

പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​മ്പി​ളി​ന്‍റെ ഒ​രു തു​ള്ളി മാ​ത്രം മ​തി. പെ​ട്ടെ​ന്നു​ത​ന്നെ ഫ​ലം ല​ഭി​ക്കും.

പേ​റ്റ​ന്‍റി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു കു​സാ​റ്റി​ലെ അ​പ്ലൈ​ഡ് കെ​മി​സ്ട്രി വ​കു​പ്പ് സെ​ന്‍​സ​ര്‍ റി​സ​ര്‍​ച്ച് ഗ്രൂ​പ്പി​ലെ റി​സ​ര്‍​ച്ച് അ​സോ​സി​യേ​റ്റാ​യ ഡോ. ​ശാ​ലി​നി മേ​നോ​ന്‍ പ​റ​ഞ്ഞു.

സ​യ​ന്‍​സ് ഫാ​ക്ക​ല്‍​റ്റി ഡീ​ന്‍ ഡോ. ​കെ. ഗി​രീ​ഷ് കു​മാ​റി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​വും കോ​ഴി​ക്കോ​ടു​ള്ള “പ്രോ​ച്ചി​പ്പ് ടെ​ക്‌​നോ​ള​ജി’ എ​ന്ന സ്റ്റാ​ര്‍​ട്ട​പ്പ് സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണ​വും ശാ​ലി​നി മേ​നോ​ന് ല​ഭി​ച്ചി​രു​ന്നു.

Related posts

Leave a Comment