കരിയറിന്റെ തുടക്ക കാലത്ത് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി ശാലിനി പാണ്ഡേ. കാരവാനില്‍ വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ മുട്ടുകപോലും ചെയ്യാതെ ഒരു ദക്ഷിണേന്ത്യന്‍ സംവിധായകന് ഉള്ളിലോക്ക് കയറിവന്നുവെന്നും താന്‍ ബഹളം വെച്ചെന്നും നടി . അദ്ദേഹം ഇറങ്ങി പോയതിനു ശേഷം താന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്ന് പലരും പറഞ്ഞെന്നും നടിയുടെ വെളിപ്പെടുത്തൽ. ഒരഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
എന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു ദക്ഷിണേന്ത്യന്‍ സിനിമ ചെയ്യുകയായിരുന്നു. ഞാന്‍ വാനിനകത്ത് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ മുട്ടുകപോലും ചെയ്യാതെ സംവിധായകന് അകത്തേക്ക് കയറിവന്നു. അയാള്‍ അകത്തു വന്ന ഉടനെ ഞാന്‍ അലറി. ഈ സംഭവം നടക്കുമ്പോള്‍ എനിക്ക് 22 വയസായിരുന്നു. പിന്നീട് അയാള്‍ പുറത്തുപോയതിനുശേഷം പലരും പറഞ്ഞു, ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്- ശാലിനി പറഞ്ഞു.
നല്ല പുരുഷന്മാര്ക്കൊപ്പം മാത്രമല്ല കരിയറില്‍ ജോലി ചെയ്തിട്ടുള്ളത്. വെറുപ്പ് തോന്നിക്കുന്ന പുരുഷന്മാര്ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓണ്‍-സ്ക്രീനിലും ഓഫ്-സ്ക്രീനിലും ക്രൂവിനുള്ളിലെ കാര്യങ്ങളെക്കുറിച്ചുമാണ് ഞാന്‍ സംസാരിക്കുന്നത്. നിങ്ങള്‍ക്ക് അതിരുകള്‍ ഉണ്ടായിരിക്കണം. സിനിമാ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്ന് വന്നയാളല്ല. പരിപൂര്‍ണമായും പുറത്തുനിന്നുള്ളയാളാണ് ഞാൻ. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. സ്ത്രീകളെ വളരെ മോശമായി കാണുന്ന ആളുകള്‍ ഉണ്ട്. അത്തരം പുരുഷന്മാരെയും താന്‍ നേരിട്ടിട്ടുണ്ട്- ശാലിനി കൂട്ടിച്ചേർത്തു.