പ്രണയപരാജയത്തിനു ശേഷം ശേഷം ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫും സല്മാന് ഖാനും വീണ്ടും കണ്ടുമുട്ടി. വളരെ രഹസ്യമായിട്ടായിരുന്നു ആ കണ്ടുമുട്ടല്‍. സല്മാന് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ സെറ്റിലാണ് കത്രീന തന്റെ മുന്‍ കാമുകന് സല്മാന് ഖാനെ കാണാനെത്തിയത്. നേരത്തെ ചിത്രത്തില്‍ കത്രീന കെയ്ഫ് നായികയായി എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സല്മാന് ഖാന്റെ നിര്‍ദേശപ്രകാരം കബീര്‍ ഖാന് കത്രീനയെ ചിത്രത്തിനു വേണ്ടി സമീപിച്ചുവെന്നായിരുന്നു വാര്‍ത്തകളില്‍. എന്നാല്‍ ചൈനീസ് താരമാണ് ചിത്രത്തില്‍ നായികയായെത്തിയത്.
ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ സിനിമാ കരിയറിന് വേണ്ട ഉപദേശങ്ങള്‍ക്ക് വേണ്ടിയാണ് കത്രീന സല്മാന് ഖാനെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെരഞ്ഞെടുക്കേണ്ട സിനിമകളെ കുറിച്ചും കത്രീന സല്മാന് ഖാനുമായി പങ്കു വച്ചു. ഏക് താ ടൈഗര്‍ എന്ന ചിത്രത്തിന് ശേഷം കത്രീന മറ്റ് ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് കൊടു ത്തിട്ടില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും.