ബോളിവുഡ് താരങ്ങളായ സൽമാനും കത്രീന കൈഫും വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോർട്ട്. ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ടൈഗർ സിന്ദ ഹെ ആണ് ഈ കിംവദന്തികളുടെ കാരണം. കഴിഞ്ഞ വർഷം ഇറങ്ങിയ കത്രീനയുടെ രണ്ടു ചിത്രങ്ങളും പരാജയമായിരുന്നു. അതുകൊണ്ടു തന്നെ കത്രീനയെ സഹായിക്കാനാണ് ഈ പുതിയ ചിത്രം എന്നു പറയുന്നു. ചിത്രത്തിന്റെ സെറ്റിൽ ഇരുവരും തമ്മിൽ മികച്ച സഹകരണമായിരുന്നു എന്നു റിപ്പോർട്ടുകൾ ഉണ്ട്.
ചിത്രത്തിലെ അണിയറക്കാർ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി ചമയ്ക്കുന്ന കഥകളാണ് ഇവയെന്നാണ് മറ്റൊരു റിപ്പോർട്ട്. എന്നാൽ രണ്‍ബീർ കപൂറുമായുള്ള പ്രണയം തകർന്നതിന് ശേഷം പ്രണയത്തെക്കുറിച്ച് എന്നും ദേഷ്യത്തോടെ മാത്രമേ കത്രീന പ്രതികരിക്കാറുള്ളു. ഈ സ്വഭാവത്തിന് ഇപ്പോൾ കുറവ് വന്നിട്ടുണ്ടെന്നാണ് ബി ടൗണ്‍ വർത്തമാനം. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും നേരത്തെ വേർപിരിഞ്ഞത്. പിന്നീടിവർ രണ്ടു പോരും വേറെ പ്രണയപങ്കാളിയെ കണ്ടെത്തുകയും ചെയ്തിരുന്നു.