ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന് തന്റെ മുൻ കാമുകി കത്രീന കെയ്ഫിനൊപ്പം അഭിനയിക്കാൻ വിലക്കു നേരിടുന്നുണ്ടെന്നുള്ളതാണ് ബോളിവുഡിലെ ഇപ്പോഴത്തെ രഹസ്യ സംസാരം. വിലക്കേർപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല നടന്റെ ഇപ്പോഴത്തെ കാമുകിയായ ലുലിയ വാന്റുർ ആണത്രേ.
തന്റെ ഇപ്പോഴത്തെ കാമുകിയോട് മുൻകാല കാമുകിമാരുടെ കഥകളെല്ലാം തുറന്നുപറഞ്ഞതാണ് പ്രശ്നത്തിനു കാരണം. സൽമാനെ ഉപേക്ഷിച്ചു പോയ മുൻ കാമുകി ഐശ്വര്യ റായി മറ്റൊരു വിവാഹമൊക്കെ കഴിച്ച് കുടുംബമായി കഴിയുന്നതുകൊണ്ട് ലുലിയയ്ക്ക് ഐശ്വര്യയോട് പിണക്കമൊന്നുമില്ല. പോരാത്തതിന് ഐശ്വര്യയും സൽമാനും ഇപ്പോൾ തമ്മിൽ കാണാറുമില്ല. എന്നാൽ കത്രീന കെയ്ഫിന്റെ കാര്യം അങ്ങനെയല്ല. ഒരു സമയത്ത് ബോളിവുഡിലെ ഏറ്റവും ശക്തമായ പ്രണയജോഡികളായിരുന്നു സൽമാനും കത്രീനയും.
ഇവരുവരുടെയും കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പത്തിലായിരുന്നു. കത്രീന ഇപ്പോഴും സൽമാന്റെ സഹോദരിമാരുമായി നല്ല അടുപ്പത്തിലാണ്. പോരാത്തതിന് ഇരുവരും ഒരുമിച്ച് ഇപ്പോഴും സിനിമകൾ ചെയ്യുന്നു. ഇതെല്ലാമാണ് ലുലിയയെ ചൊടിപ്പിച്ചത്. കത്രീനയെ കാണരുതെന്നും അവർക്കൊപ്പം അഭിനയിക്കരുതെന്നുമൊക്കെ ലുലിയ ആവശ്യപ്പെട്ടത്രേ. എന്നാൽ ഈ വിലക്ക് വകവയ്ക്കാതെയാണ് എക് ദ ടൈഗറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി സൽമാൻ എത്തിയതെന്നാണ് റിപ്പോർട്ട്.