സൽമാൻ ഖാൻ നായകനാകുന്ന ഭാരതിൽ നിന്നും പ്രിയങ്ക ചോപ്ര പിന്മാറിയ സംഭവം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഗായകനായ നിക്കുമായുള്ള വിവാഹത്തോടനുബന്ധിച്ചാണ് താരം ചിത്രത്തിൽ നിന്നും പിന്മാറിയതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.
ഇപ്പോഴിത ഭാരതിൽ അഭിനയിക്കുന്നതിനായി താരം തന്നെ ഒരായിരം തവണയെങ്കിലും ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വെളിപ്പടുത്തി സൽമാൻ ഖാൻ.
ബിഗ് ബോസിന്റെ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിനിടെയാണ് താരം ഇതു വെളിപ്പെടുത്തിയത്. ഒരായിരം പ്രാവശ്യം എന്റെ സഹോദരി അർപ്പിതെയും ചിത്രത്തിന്റെ സംവിധായകൻ അലി അബ്ബാസിനെയും പ്രിയങ്ക ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് താരം വ്യക്തമാക്കിയത്.
ആദ്യം കത്രീനയെയായിരുന്നു ചിത്രത്തിൽ പരിഗണിച്ചിരുന്നത്. ഈ സമയമാണ് പ്രിയങ്ക സംവിധായകനെ വിളിച്ച് ചിത്രത്തിൽ അഭിനയിക്കുന്നതിൽ താത്പര്യമുണ്ടെന്ന് അറിയിച്ചത്. തുടർന്ന് പ്രിയങ്കയെ തെരഞ്ഞെടുക്കുകയായിരുന്നു.
സിനിമയുടെ ചിത്രീകരണത്തിനു ഒരു അഞ്ച് ദിവസം മുമ്പെങ്കിലും പിന്മാറുന്ന കാര്യം പ്രിയങ്ക അറിയിച്ചിരുന്നുവെങ്കിൽ നന്നായിരുന്നുവെന്നും സൽമാൻ പറഞ്ഞു.