സൽമാൻ ഖാൻ നായകനായ ചിത്രത്തിൽ വിദേശകാര്യമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന് ശശി തരൂർ എംപി. ഒരു അഭിമുഖത്തിലാണ് സിനിമാ മേഖലയിൽ നിന്നും തനിക്കു ലഭിച്ച ക്ഷണത്തെ കുറിച്ച് ശശി തരൂർ പറഞ്ഞത്.
ഒരു പ്രശസ്ത സംവിധായകന്റെ ചിത്രത്തിലേക്കാണ് എനിക്ക് അവസരം ലഭിച്ചത്. എന്നാൽ എന്റെ സുഹൃത്തുക്കൾ പറഞ്ഞു.
നിങ്ങൾക്ക് വിദേശകാര്യമാന്ത്രിയായി ഇരിക്കണമെങ്കിൽ വിദേശകാര്യമന്ത്രിയായി അഭിനയിക്കാതിരിക്കുക. അത് ശരിയാണെന്ന് എനിക്കും തോന്നി. അതുകൊണ്ട് ആ അവസരം ഞാൻ നിരസിച്ചു. ശശി തരൂർ പറഞ്ഞു.
പിന്നീട് ആ സിനിമ പ്രദർശനത്തിനെത്തിയപ്പോൾ ഞാൻ യുണൈറ്റഡ് നേഷൻസിൽ ജോലി ആരംഭിച്ചു. താൻ യുവാവും സുന്ദരനുമായിരുന്ന കാലത്ത് എന്തുകൊണ്ടാണ് ആരും സിനിമയിലേക്കു ക്ഷണിക്കാതിരുന്നതെന്ന് എന്നും അദ്ദേഹം ചോദിച്ചു.