ആരാധകരായ ആള്‍ക്കൂട്ടത്തില്‍ പെട്ടുപോകുന്ന താരങ്ങള്‍ നിരവധിയാണ്. ചില നേരങ്ങളില്‍ ആരാധന മൂത്ത് ഇവരുടെ സ്നേഹപൂര്‍വമായ ശാരീരിക ഉപദ്രവങ്ങള്‍ക്കു വരെ താരങ്ങള്‍ക്ക് ഉണ്ടാകാറുണ്ട്.
ആരാധകരുടെ ഇടയില്‍ ല്‍ നിന്നു തടിതപ്പാന്‍ ഓട്ടോയില്‍ കയറി രക്ഷപ്പെട്ട സല്‍മാനെയും അന്നു ഖാന് ഓട്ടോ ഡ്രൈവര്‍ക്ക് കൊടുത്ത കൂലി കണ്ട് ഓട്ടോ ഡ്രൈവര്‍ ഞെട്ടിയതും ഒരിക്കല്‍ വലിയ വാര്‍ത്തയായിരുന്നു.
ആയിരം രൂപ ആണ് ഓട്ടോയ്ക്കു കൂലിയായി സല്മാന് കൊടുത്തത്. ഏതാനും നാള് മുമ്പു നഗരത്തിലൂടെ രാത്രിയില്‍ ഓട്ടോയില്‍ പോയ സല്‍മാനെ കണ്ട് നാട്ടുകാരും അതിശയിച്ചിരുന്നു.
ഏതോ ചിത്രത്തിന്റെ ഷൂട്ടിംഗാവുമെന്നാണ് ചിലര്‍ ആദ്യം കരുതിയത്. സിനിമയുടെ പ്രൊമേഷന് വേണ്ടി ഓട്ടോയില്‍ കയറിയതാണ് എന്നു ചിന്തിച്ചവരുണ്ട്.
പിന്നീടാണ് മനസിലായത് ആരാധകരില്‍ നിന്ന് തടിതപ്പാനാണ് താരം ഓട്ടോയില്‍ കയറിയത് എന്ന്. മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ നിന്നു നിര്‍മാതാവ് രമേഷ് തൗരാനിയുടെ കൂടെ ആണ് സല്മാന് ഓട്ടോയില്‍ കയറിയത്.
ട്യൂബ്ലൈറ്റ് എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് മെഹബൂബ് സ്റ്റുഡിയോയില്‍ ഒരു അഭിമുഖത്തിന് എത്തിയതായിരുന്നു സല്മാന്.
ആദ്യം കുറെ ദുരം കാല്‍നടയായി പോയെങ്കിലും ആരാധകര്‍ ചുറ്റും കൂടിയതോടെ മുമ്പില്‍ കണ്ട ഓട്ടോയില്‍ ചാടി കയറുകയായിരുന്നു.
അന്നു രാവിലെ തിരക്കേറിയ ബാന്ദ്രയിലൂടെ ഒരു സൈക്കിള്‍ സവാരി നടത്തിയും സല്മാന് ആളുകളെ ഞെട്ടിച്ചിരുന്നു.
ആരാധകര്‍ വട്ടംപിടിക്കുന്നത് തടയാന്‍ ഒപ്പം അംഗരക്ഷകരുമുണ്ടായിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് താരം ഓട്ടോയില്‍ കയറി രക്ഷപ്പെട്ടത്.
-പിജി