അപൂര്‍വ ഇനത്തില്‍പ്പെട്ട കുതിര! മോഹവിലയ്ക്കും ആ കുതിരയെ കിട്ടിയില്ല; സല്‍മാന്‍ ഖാന്‍ ഇളിഭ്യനായി പിന്തിരിയേണ്ടിവന്നു; കാരണം സക്കീബ് എന്ന കുതിര ചില്ലറക്കാരനല്ല

ഇ​ഷ്ട​പ്പെ​ട്ടു ക​ഴി​ഞ്ഞാ​ൽ മോ​ഹ​വി​ല ന​ല്കി​യാ​ണെ​ങ്കി​ൽ​പോ​ലും ഓ​മ​ന​മൃ​ഗ​ങ്ങ​ളെ സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ് മൃ​ഗ​സ്നേ​ഹി​ക​ൾ. അ​ത്ത​ര​ത്തി​ൽ ഒ​രു കു​തി​ര​യെ വാ​ങ്ങാ​ൻ ശ്ര​മി​ച്ച സ​ൽ​മാ​ൻ ഖാ​ന് ഇ​ളി​ഭ്യ​നാ​യി പി​ന്തി​രി​യേ​ണ്ടിവ​ന്നു.

അ​മേ​രി​ക്ക​യി​ലും കാ‌​ന​ഡ​യി​ലും ക​ണ്ടു​വ​രു​ന്ന അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​തി​ര​യെ ര​ണ്ടു കോ​ടി രൂ​പ ന​ല്കി സ്വ​ന്ത​മാ​ക്കാ​നാ​ണ് ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, ഉ​ട​മ അ​തു നി​രാ​ക​രി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ സി​റാ​ജ് ഖാ​ൻ പ​ഠാ​ൻ ആ​ണ് സ​ക്കീ​ബ് എ​ന്നു പേ​രു​ള്ള കു​തി​ര​യു​ടെ ഉ​ട​മ.

ഇ​ത്ര​യ​ധി​കം തു​ക ന​ല്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തി​ട്ടും കു​തി​ര​യെ വി​ൽ​ക്കു​ന്നി​ല്ലെ​ന്നു സി​റാ​ജ് ഖാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യ​ല്ല. മു​ന്പ് ഈ ​കു​തി​ര​യെ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​ബ് മു​ൻ മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ് സിം​ഗ് ബാ​ദ​ലും ശ്ര​മം ന​ട​ത്തി​യി​രു​ന്നു. 1.11 കോ​ടി രൂ​പ​യാ​ണ് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്ത​ത്.

ഇ​ത്ര​യ​ധി​കം തു​ക ന​ല്കി കു​തി​ര​യെ സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു പി​ന്നി​ൽ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ട്. കു​തി​ര​പ്പ​ന്ത​യ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ സ​ക്കീ​ബി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 43 കി​ലോ​മീ​റ്റ​റാ​ണ്. കൂ​ടാ​തെ 19 ത​വ​ണ ചാ​ന്പ്യ​നു​മാ​ണ്. രാ​ജ​സ്ഥാ​നി​ൽ ന​ട​ന്ന ഒ​രു മേ​ള​യി​ൽ​നി​ന്ന് 14.5 ല​ക്ഷം രൂ​പ ന​ല്കി​യാ​ണ് സി​റാ​ജ് ഖാ​ൻ ഈ ​കു​തി​ര​യെ സ്വ​ന്ത​മാ​ക്കി​യ​ത്.

Related posts