തന്റെ സിനികളിൽ അശ്ലീല രംഗങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് സൽമാൻ ഖാൻ. ഒരു അഭിമുഖത്തിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
“ഞാൻ ശരിയാണൊ തെറ്റാണോ ചെയ്യുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്. ഇന്ന് വിചിത്രമായ പല ട്രെൻഡുകളും വളർന്നു വരുന്നു. വെബ് സിനിമകളിലെയും മറ്റും ആശയം ഞെട്ടിക്കുന്നതാണ്. അത് കാണാൻ എനിക്ക് താത്പര്യമില്ല.
എന്നാൽ ഭൂരിഭാഗം ആളുകളും അത് കാണാൻ ഇഷ്ടപ്പെടുന്നു. അവർ അത് രഹസ്യമായി കാണാൻ ആഗ്രഹിക്കുന്നു. അവർ അങ്ങനെ ചെയ്യട്ടെ. എന്നാൽ എല്ലാത്തരത്തിലുമുള്ള ആളുകൾ കാണുന്ന എന്റെ ചിത്രങ്ങളിൽ ഇത്തരം രംഗങ്ങൾ ഉണ്ടാകില്ല’. സൽമാൻ വ്യക്തമാക്കി.