ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സൂപ്പര്‍താരം സല്‍മാന്‍ഖാന്‍. ബോളിവുഡിന് നിരവധി വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സല്‍മാന് ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുണ്ട്.
അതേ സമയം വയസ് 55 ആയെങ്കിലും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് താരം. സല്ലുവിന്റെ വിവാഹത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും സമയമായില്ലെന്നാണ് താരം പറയുന്നത്.
അതിനിടെ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം ഒരു സൂപ്പര്‍നായികയാണെന്ന് താരം പറയുന്നത് വീഡിയോയില്‍ കാണാം.
ഒരു സൂപ്പര്‍ നടി ചെറുപ്പത്തിലേ തന്റെ മനം കവര്‍ന്നു എന്നാണ് സല്‍മാന്‍ പറയുന്നത്. ബോളിവുഡ് സുന്ദരി രേഖയായിരുന്നു സല്‍മാന്റെ ഹൃദയം കീഴടക്കിയ സുന്ദരി.
ബിഗ് ബോസ് ഷോയില്‍ അതിഥിയായി രേഖ എത്തിയപ്പോഴാണ് സല്ലു തന്റെ പഴയ പ്രണയത്തെക്കുറിച്ച് മനസു തുറന്നത്. കൗമാരക്കാലത്ത് രേഖ പ്രഭാത സവാരിക്കുപോകുന്നത് കാണാന്‍ താന്‍ 5.30 എഴുന്നേല്‍ക്കുമായിരുന്നു എന്നാണ് സല്‍മാന്‍ പറഞ്ഞത്.
മുംബൈയിലെ ബാന്‍ഡ്സ്റ്റാന്‍ഡിലാണ് രേഖയും സല്‍മാനും താമസിച്ചിരുന്നത്. കൗമാര കാലത്ത് കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി കഴിഞ്ഞ് പാരപ്പറ്റില്‍ കിടന്നുറങ്ങിയിട്ട് രേഖ പ്രഭാതസവാരിക്ക് പോകുന്നതിന് കാണാന്‍ 5.30 എഴുന്നേല്‍ക്കുമായിരുന്നു വെന്നും സല്‍മാന്‍ പറയുന്നു.
പിന്നീട് രേഖ പഠിപ്പിക്കുന്നതുകൊണ്ട് മാത്രം താനും സുഹൃത്തുക്കളും യോഗയ്ക്ക് ചേര്‍ന്നുവെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം കുട്ടിക്കാലത്തു മുതല്‍ സല്‍മാന് തന്നോട് താല്‍പ്പര്യമുണ്ടെന്നാണ് രേഖ പറയുന്നത്. ആറോ എഴോ വയസുമുതല്‍ പ്രഭാത സവാരിക്ക് പോകുന്ന തന്നെ സല്‍മാന്‍ സൈക്കിളില്‍ പിന്തുടരുമായിരുന്നു.
എന്നോട് പ്രണയമാണെന്ന് അവന് അറിയുന്നതു പോലുമുണ്ടാകില്ലെന്നും രേഖ വ്യക്തമാക്കി. ഇത് സത്യമാണെന്നാണ് സല്‍മാനും പറയുന്നത്. തിരിച്ചെത്തിയശേഷം വീട്ടിലെ എല്ലാവരോടും ഞാന്‍ വളര്‍ന്നതിന് ശേഷം തനിക്ക് ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് പറയുമായിരുന്നു. അതുകൊണ്ടാകാംം ഞാന്‍ ഇപ്പോഴും വിവാഹം കഴിക്കാതെ ഇരിക്കുന്നതെന്നും സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തുന്നു.